Breaking News

പരപ്പയിൽ കാലാവധി കഴിഞ്ഞ പ്രതിരോധ ഗുളിക വിതരണം ; ജനങ്ങളുടെ ജീവൻ വച്ചുളള കളിയെന്ന് കോൺഗ്രസ്


പരപ്പ : കിനാനൂർ കരിന്തളം പഞ്ചായത്തിന്റെ കീഴിൽ പരപ്പ പ്രദേശത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകിയ എലിപ്പനി പ്രതിരോധ ഗുളികകൾ എക്സ്പയറി ഡേറ്റ് കഴിഞ്ഞത് എന്ന് പരാതി. 2023 മെയ് മാസത്തിൽ വിൽപ്പന കാലാവധി കഴിഞ്ഞ ഗുളികകളാണ് ഇപ്പോൾ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വിതരണം ചെയ്തിരിക്കുന്നത്. അതാത് പഞ്ചായത്തുകളിൽ ഉള്ള പി എച്ച് സികളിൽ നിന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഫാർമസിയിൽ നിന്ന് കൈപ്പറ്റിയ മരുന്നുകൾ തൊഴിലുറപ്പ് മേറ്റുമാരാണ്  വിതരണം ചെയ്യുന്നത്. ഇങ്ങനെ പരപ്പ മാളൂർക്കയത്തു വിതരണം ചെയ്ത എലിപ്പനി പ്രതിരോധ ഗുളികകളാണ് കാലാവധി കഴിഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ഗുളികകൾ ഇപ്പോൾ വിതരണം ചെയ്തിട്ടുള്ളതായും സൂചനയുണ്ട്. ഈ വാർത്ത പുറത്തുവന്നത്തോടെ ഗുളികകൾ കഴിച്ച ആളുകൾ വലിയ ആശങ്കയിലാണ് മരുന്ന് വിതരണത്തിൽ വലിയ അശ്രദ്ധയാണ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. മരുന്ന് വിതരണത്തിൽ ഗുരുതര വീഴ്ച്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന മെഡിക്കൽ കോപ്പറേഷന് എങ്ങിനെയും ലാഭമുണ്ടാക്കാൻ ജനങ്ങളെ കൊലക്ക് കൊടുക്കരുതെന്നും മണ്ഡലം കമ്മിറ്റി നിലപാടെടുത്തു. അടിയന്തിരമായും ജില്ലാ മെഡിക്കൽ ഓഫീസർ സ്ഥലത്തെത്തി കുറ്റകാർക്കെതിരെ കർശന നടപടി സ്വീകരക്കണമെന്നാവശ്യപെട്ട് പരാതി നൽകുമെന്നും കോൺഗ്രസ്‌ മണ്ഡലം കമ്മറ്റി നേതൃത്വം അറിയിച്ചു.

No comments