വനമഹോത്സവം ; വെള്ളരിക്കുണ്ടിൽ സെമിനാർ നടത്തി ഡി. എഫ്. ഒ. കെ. അഷ്‌റഫ് ഉത്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : വനം വന്യ ജീവി വകുപ്പ് സംഘടി പ്പിക്കുന്ന വന മഹോത്സവത്തിന്റെ പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനവും ബോധവത്ക്കരണവും എന്ന വിഷയത്തിൽ സെമിനാർ സംഘ ടിപ്പിച്ചു..
പ്ലാച്ചിക്കര, കിനാനൂർ, മൈക്കയം വനസംരക്ഷണ സമിതി കളുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ നടന്ന സെമിനാർ ഡി. എഫ്. ഒ. കെ. അഷ്‌റഫ് ഉത്ഘാടനം ചെയ്തു.
ടി. പി. തമ്പാൻ അധ്യക്ഷതവഹിച്ചു.കാഞ്ഞങ്ങാട് റേഞ്ച് ഓഫീസർ എ. പി. ശ്രീജിത്ത്. പഞ്ചായത്ത് അംഗങ്ങളായ പി. സി. രഘുനാഥൻ നായർ ,.ലില്ലി കുട്ടിഡെന്നീസ് , വിനോദ് കുമാർ, ജോസ് സെബാസ്റ്റ്യൻ, കെ. എം. ലക്ഷമണൻ, കെ. വിശാക്. എന്നിവർ പ്രസംഗിച്ചു. എസ്. എസ്. എൽ. സി. പ്ലസ്റ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു...
No comments