Breaking News

വ്യാജ ഒപ്പിട്ട് വായ്പ എടുത്തും തെറ്റിദ്ധരിപ്പിച്ചും 40 ലക്ഷം രൂപ തട്ടിയതായി പരാതി രാജപുരം മുണ്ടമാണി സ്വദേശിയാണ് കബളിപ്പിച്ചത്


ഇരിയ: വ്യാജ ഒപ്പിട്ട് വായ്പ എടുത്ത് 20 ലക്ഷം രൂപയും തെറ്റിദ്ധരിപ്പിച്ച് 20 ലക്ഷം രൂപയും തട്ടിയെടുത്തായി യുവതിയുടെ പരാതി. ബേളൂർ തട്ടുമ്മൽ എന്ന സ്ഥലത്ത്

പ്രവർത്തിക്കുന്ന അന്നം മാർക്കറ്റിംഗ് കമ്പനിയുടെ പാർട്ട്ണർ കോടോത്ത് സ്വദേശി പ്രീതി അഭിലാഷിന്റെ പരാതിയിൽ രാജപുരം മുണ്ടമണി സ്വദേശിയും സ്ഥാപനത്തിന്റെ പാർട്ട്ണറുമായ എം.രാജീവിന്റെ പേരിൽ അമ്പലത്തറ പോലീസ് കേസെടുത്തു.

മാനേജിംഗ് പാർട്ട്ണറുമായി പ്രവർത്തിച്ചു വരവെ രാജീവ് പരാതിക്കാരി അറിയാതെ പരാതിക്കാരിയുടെ വ്യാജ ഒപ്പിട്ട് മിന്റിഫി എന്ന ധനകാര്യസ്ഥാപനത്തിൽ നിന്ന് 20 ലക്ഷം രൂപ വായ്പ എടുത്തും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കാഞ്ഞങ്ങാട് ധനലക്ഷ്മി ബാങ്കിൽ നിന്നും 20 ലക്ഷം രൂപ വായ്പ

എടുത്തും, എടുത്ത വായ്പയും കുടിശികയും ജി എസ് ടി കുടിശികയും അടച്ച് തീർക്കാതെയും പരാതിക്കാരിയെ അറിയിക്കാതെ സ്ഥാപനം പുറമെ വിൽപ്പന നടത്തിയും പരാതിക്കാരിക്ക് 40 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തി മുൻധാരണയോടെ ചതി ചെയ്തു
യെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്.

No comments