ഭീമനടി വൈ എം സി എയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു വൈ എം സി എ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയൺ സീനിയർ വൈസ് ചെയർമാൻ മാനുവൽ കുറിച്ചിത്താനം ഉദ് ഘാടനം ചെയ്തു
ഭീമനടി: ഭീമനടി വൈ എം സി എയുടെ പുതിയ ഭാരവാ ഹികൾ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങ് വൈ എം സി എ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയൺ സീ നിയർ വൈസ് ചെയർമാൻ മാനുവൽ കുറിച്ചിത്താനം ഉദ് ഘാടനം ചെയ്തു.
പ്രസിഡണ്ട് ഡാജി ഓടയ്ക്കൽ അധ്യക്ഷം വഹിച്ചു. സബ് റീജിയൺ ചെയർമാൻ ബേബി മാടപ്പള്ളി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് നേതൃത്വം നൽകി.സബ് റീജിയൺ ജനറൽ കൺവീനർ സണ്ണി മാണിശ്ശേരി, മാനുവൽ കൈപ്പടക്കുന്നേൽ, തോമസ് കാനാട്ട്, ആൻ്റോ പടയാട്ടി പ്രസംഗിച്ചു.സഖറിയാസ് തേക്കുംകാട്ടിൽ സ്വാഗതവും എം.ജെ സജിത്ത് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: ചെറിയാൻ ഊത്തപ്പാറയ്ക്കൽ (പ്രസിഡണ്ട്), തോമസ് കാനാട്ട് (വൈസ് പ്രസിഡണ്ട്), സഖ റിയാസ് തേക്കുംകാട്ടിൽ(സെക്രട്ടറി), മൈക്കിൾ വടക്കേട്ട് (ജോ.സെക്രട്ടറി) ഡാജി ഓടയ്ക്കൽ(ട്രഷറർ).
No comments