ജനാധിപത്യത്തിന്റെ ബാലപാഠം പകർന്ന് പെരിയങ്ങാനം ഗവ.എൽ.പി സ്കൂളിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
പെരിയങ്ങാനം: കുട്ടികളിൽ ജനാധിപത്യത്തിന്റെ ബാലപാഠം പകർന്ന് പെരിയങ്ങാനം ഗവ.എൽ.പി സ്കൂളിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്. തികച്ചും പൊതുതെരഞ്ഞെടുപ്പ് മാതൃകയാണ് സ്വീകരിച്ചത്. വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള വിവിധ ഘട്ടങ്ങൾ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നു. നാലാം ക്ലാസിലെ അനന്യചാണ്ടി, പി.വി ആർജിത്ത്കൃഷ്ണ, പി.നിവേദ്യ, പി.പി ഷഹാന എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ. മൂന്നാം ക്ലാസിലെ പി.ദേവപ്രിയ, യാദവ് മധു, പി.ആരുഷ് എന്നിവർ പോളിങ് ഓഫീസർമാരായി. വാശിയേറിയ തെരഞ്ഞെടുപ്പിൽ അനന്യചാണ്ടി സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനധ്യാപിക ടി.രാജി, അധ്യാപകരായ ശ്രുതി എസ് നായർ, ടി.സുചിത്ര, എം.കെ മിഥില എന്നിവർ മേൽനോട്ടം വഹിച്ചു.
No comments