Breaking News

പെൺകുട്ടിക്ക് ബസിൽ അക്രമം ; ബദിയടുക്ക ചുള്ളിക്കാന സ്വദേശിയെ പൊലീസ് ഓടിച്ചിട്ട്പിടികൂടി


ബദിയഡുക്ക : പെണ്‍കുട്ടിക്ക് ബസില്‍ പീഡനം. ബദിയടുക്ക, പെരഡാല  ചുള്ളിക്കാന സ്വദേശി സുദര്‍ശന (34)യെ പൊലീസ് ഓടിച്ചിട്ട് പിടികൂടി.ഇന്നലെ വൈകുന്നേരമാണ് ഇയാള്‍ കാസര്‍കോട് - ബദിയഡുക്ക റൂട്ടിലോടുന്ന ബസില്‍ വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ബദിയടുക്ക ബസ്‌റ്റോപ്പില്‍ എത്തിയപ്പോള്‍ പ്രതി ഓടി പോയി. എന്നാല്‍ ബദിയഡുക്ക  പ്രിന്‍സിപല്‍ എസ് ഐ വിനോദ് കുമാര്‍, എസ് ഐ റുമേഷ്, വര്‍ഗീസ്, മനൂപ് എന്നിവര്‍ ചേര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്റ്ചെയ്തു

No comments