Breaking News

വെള്ളരിക്കുണ്ട് അട്ടക്കാടിൽ ബഹളം വെച്ചത് ചോദ്യം ചെയ്ത വ്യക്തിയെ കുത്തി പരിക്കേൽപ്പിച്ചു ; രണ്ട് പേർക്കെതിരെ പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് :  പ്ലാച്ചിക്കര അട്ടക്കാട് എന്ന സ്ഥലത്ത് കത്തികൊണ്ടുള്ള ആക്രമണത്തിൽ പരിക്കുപറ്റിയ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അട്ടക്കാട് കുളങ്ങര കോളനിയിൽ താമസിക്കുന്ന ചന്ദ്രൻ (44) നാണ് കുത്തേറ്റത്. വീടിന് സമീപം ബഹളം വെക്കുന്നത് ചോദ്യം ചെയ്ത ചന്ദ്രനെ രാജേഷ്, രാജു തുടങ്ങിവർ മർദ്ധിക്കുകയും തുടർന്ന് വയറിനു കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ സിയു വിൽ ചികിത്സയിലുള്ള ചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ  വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments