Breaking News

കൈക്കൂലി വാങ്ങുന്നതിനിടെ ചിത്താരി വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലൻസ് പിടിയിൽ


കാഞ്ഞങ്ങാട്: ചിത്താരി വില്ലേജ് ഓഫീസര്‍ സി.അരുണ്‍, വില്ലേജ് അസിസ്റ്റന്റ് കെ. വി.സുധാകരന്‍ എന്നിവരെ
കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ്അറസ്റ്റ് ചെയ്തു. ചിത്താരി സ്വദേശിയായ പരാതിക്കാരന്റെ സഹോദരി പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റിനായി രണ്ടുമാസം മുമ്പ് അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയുടെ സ്ഥിതിയെന്താണെന്ന് കഴിഞ്ഞ ദിവസം അന്വേഷിച്ചപ്പോള്‍ വില്ലേജ് ഓഫീസറായ അരുണ്‍ 2000 രൂപയും വില്ലേജ് അസിസ്റ്റന്റ് സുധാകരന്‍ 1000 രൂപയും കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശ്വംഭരന്‍ നായരെ അറിയിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഓഫീസില്‍ വച്ച് കൈക്കൂലി വാങ്ങുമ്പോള്‍ ഇരുവരേയും കയ്യോടെ പിടികൂടുകയായിരുന്നു.
പരാതിയ തുടർന്ന് വിജിലൻസ് സംഘം ഫിനോഫ്തലീൻ പൗഡർ പുരട്ടി പരാതിക്കാരനായ അബ്ദുൾ ബഷീറിനെ ഏൽപ്പിച്ച 3,000
രൂപ വില്ലേജ് ഉദ്യോഗസ്ഥർക്ക് കൈമാറിയപ്പോൾ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശ്വംഭരൻ നായർ വി. കെ. യുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു. വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ കൂടാതെ കൂടാതെ ഇൻസ്പെക്ടർ സുനുമോൻ,കെ, സബ്. ഇൻസ്പെക്ടർമാരായ ഈശ്വരൻ നമ്പൂതിരി, രാധാകൃഷ്ണൻ, കെ, മധുസൂദനൻ, വി.എം സതീശൻ, പി, വി. അസി, സബ് ഇൻസ്പെക്ടർ മാരായ സുഭാഷ് ചന്ദ്രൻ, വി.ടി. പ്രിയ കെ നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജീവൻ, വി, സന്തോഷ്, പി.വി, പ്രദീപ് കെ.പി, പ്രദീപ് കുമാർ, വി എം, ബിജു കെ.ബി, പ്രമോദ് കുമാർ.കെ, ഷീബ, കെ വി, കുമ്പള അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫീസിലെ സീനിയർ സൂപ്രണ്ട് ആയ കരുണാകര കെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്മെന്റ് ഓഫീസർ
പവിത്രൻ,പി എന്നിവരുമുണ്ടായിരുന്നു.

No comments