അയൽവാസിയെ ആക്രമിച്ച ദമ്പതികൾക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു
ചിറ്റാരിക്കാൽ ദേഹത്ത് വെള്ളംതെറിപ്പിച്ചത് ചോദ്യം ചെയ്ത അയൽവാസിയായ വയോധികനെ ദമ്പതികൾ അടിച്ചുപരിക്കേൽപ്പിച്ചു. ചിറ്റാരിക്കാൽ ഇരുപത്തഞ്ചിലെ തോണക്കര ഹൗസിൽ ഡൊമിനിക്കിന്റെ മകൻ ടി.ഡി.ജോസഫ് (65)നെയാണ് അയൽവാസിബേബി കോട്ടയിൽ, ഭാര്യ പുഷ്പമ്മ എന്നിവർ ചേർന്ന് അക്രമിച്ചത്.
പുഷ്പമ്മ ജോസഫിനെ തള്ളിയിടുകയും ഭർത്താവ് ബേബി കത്തികൊണ്ട് കുത്തിപ്പരി ക്കേൽപ്പിക്കുകയുമായിരുന്നു. കുത്ത് തടയാൻ കത്തി പിടിച്ച ജോസഫിന്റെ ഇരുകൈ കൾക്കും പരിക്കേറ്റു. സംഭവത്തിൽ ബേബിക്കും ഭാര്യക്കുമെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു.
No comments