Breaking News

പ്രകൃതിദത്തമായ വർണ്ണഭേദങ്ങൾ ഉപയോഗിച്ചുകൊണ്ട് കുട്ടികൾക്ക് വേണ്ടി വെള്ളരിക്കുണ്ടിൽ നടത്തിയ ചിത്രരചന പരിശീലന ക്ലാസ്സ് ശ്രദ്ധേയമായി


വെള്ളരിക്കുണ്ട് : പ്രകൃതിദത്തമായ വർണ്ണഭേദങ്ങൾ ഉപയോഗിച്ചു കൊണ്ട് കുട്ടികൾക്ക് വേണ്ടി നടത്തിയ ചിത്രരചന പരിശീലന ക്ലാസ്സ് ശ്രദ്ധേയമായി. പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സൗജന്യ ചിത്രകല, ശിൽപ്പകല ക്ലാസ്സിനോടനുബന്ധിച്ചാണ് ഇത്തരമൊരു ക്ലാസ്സ് സംഘടിപ്പിച്ചത്. പ്രശസ്ത ചിത്രകല അധ്യാപകൻ രജീഷ് മാസ്റ്റർ ക്ലാസ്സിന് നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് തപസ്യ സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക് വിദ്യാർത്ഥികളുടെ ഓണാഘോഷ പരിപാടികളും നടത്തപ്പെട്ടു. കസേരകളി,ബോൾ പാസിംഗ്, മിഠായി പെറുക്കൽ, ബലൂൺ പൊട്ടിക്കൽ തുടങ്ങിയ മത്സരങ്ങളും നടന്നു. പ്രശസ്ത നാടൻപാട്ട് കലാകാരൻ സുനിൽ കണ്ണൻ, രജീഷ് എം, സ്നേഹ, തപസ്യ ഡയറക്ടർ സന്തോഷ് നാട്യാഞ്ജലി എന്നിവർ ആശംസാ പ്രസംഗം നടത്തി.







No comments