ആദ്യ ബലിയുടെ അൻപതാം വാർഷികം ആഘോഷിച്ച് ചുള്ളി സെന്റ് മേരീസ് ദേവാലയം 1973ൽ ആദ്യമായി വിശുദ്ധ കുർബാന അർപ്പിച്ചതിന്റെ ഓർമ്മയിൽ നാടും വിശ്വാസികളും..
മാലോം: ചുള്ളി എന്ന പ്രദേശത്ത് ആദ്യമായി ഒരു ദേവാലയവും, വി. കുർബാനയും അർപ്പിച്ചതിന്റെ അമ്പതാം വാർഷികം ചുള്ളി സെന്റ് മേരീസ് ദേവാലയത്തിൽ ആഗസ്റ്റ് പതിനഞ്ചാം തീയതി സമുചിതമായി ആഘോഷിച്ചു.
1973 ൽ ആദ്യമായി വിശുദ്ധ കുർബാന അർപ്പിച്ചതിന്റെ ഓർമ്മയിൽ നാടും , വിശ്വാസികളും പ്രാർത്ഥനാ നിർഭരമായ ചടങ്ങുകളിൽ പങ്കെടുത്തു.
1973 ൽ ആദ്യ ബലിയർപ്പിച്ച ഫാ.ജോസഫ് വീട്ടിയാങ്കലിനൊപ്പം ഇടവക വികാരി ഫാ.ജോബിൻ കാഞ്ഞിരത്തിങ്കലും ഫാ. ടോം അറക്കലും വി.ബലിക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ഫാ. ജോസഫ് വീട്ടിയാംങ്കലിനേയും 1973 ആഗസ്റ്റ് പതിനഞ്ചിന് ,
ആദ്യ ബലിയിൽ പങ്കെടുത്ത ആദ്യകാലകുടിയേറ്റ മാതാപിതാക്കന്മാരെ ആദരിക്കുകയും ചെയ്തു. ഫാ.ജോബിൻ കാഞ്ഞിരത്തിങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിന് ബിബിൻ അറക്കൽ സ്വാഗതവും തോമസ് അയക്കൽ ആശംസയും
സിബിൾ പനയ്ക്കപ്പിള്ളിൽ നന്ദിയും പറഞ്ഞു. തുടർന്ന് ഇടവകയുടെ ഒരുമയുടെ പ്രതീകമായി എല്ലാവരും ഒന്നിച്ചു ചേർന്ന് ഒരുക്കിയ സ്നേഹവിരുന്നിൽ ജാതിമതഭേദമെന്യേ നാടുമുഴുവൻ പങ്കുചേർന്നത് ഇക്കാലത്ത് മതസൗഹാർദ്ദത്തിന്റെ പുത്തൻ അനുഭവമായി.
No comments