കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി നേതൃത്വത്തിൽ നിർധന രോഗി കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി
കരിന്തളം: സാന്ത്വന പരിചരണ രംഗത്ത് കഴിഞ്ഞ 17 വർഷമായി പ്രവർത്തനം നടത്തിവരുന്ന ജില്ലയിലെ ആദ്യത്തെ ജനകീയ കൂട്ടായ്മയായ കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർധന രോഗി കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചു. ചടങ്ങിൽ വെച്ച് സ്തുത്യർഹമായ സേവനത്തിനുശേഷം സർക്കാർ സർവീസിൽ നിന്നും വിരമിച്ച കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ മുഖ്യ സംഘാടകനും ജനകീയ ഡോക്ടറുമായ ഡോക്ടർ വി സുരേശൻ, മാതൃകാപരമായ പ്രവർത്തനം നടത്തി മുഖ്യമന്ത്രിയുടെ വിശിഷ്ടാ സേവാ മെഡലിന് അർഹനായ നീലേശ്വരം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി എന്നിവർക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു. കോയിത്തട്ട കുടുംബശ്രീ ഹാളിൽ വച്ച് നടന്ന പരിപാടി കിനാനൂർ കരിന്തളം-പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് .ശ്രീ കെ പി നാരായണൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത,ഡോക്ടർ വി.സുരേശൻ, ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി, സൊസൈറ്റി സെക്രട്ടറി നളിനാക്ഷൻ എൻ.കെ, കരിന്തളം കുടുംബശ്രീ ചെയർപേഴ്സൺ ഉഷാ കുമാരി, പാലിയേറ്റീവ് ജില്ലാ സെക്രട്ടറി ബി അജയകുമാർ, അംഗനവാടി വർക്കർ രാധാവിജയൻ, കരിന്തളം കോളേജ് എൻഎസ്എസ് ലീഡർ ആദർശ് തുടങ്ങിയവർ സംസാരിച്ചു.
No comments