Breaking News

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ചിത്താരി വില്ലേജ് ഓഫീസറും അസിസ്റ്റന്റും റിമാന്റിൽ


കാഞ്ഞങ്ങാട്: കൈക്കൂലി വാങ്ങുന്നതി നിടെ വിജിലൻസ് പിടികൂടിയ ചിത്താരി വില്ലേജ് ഓഫീസര്‍ സി.അരുണ്‍, വില്ലേജ് അസിസ്റ്റന്റ് കെ. വി.സുധാകരന്‍ എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. തലശ്ശേരി വിജിലൻസ് കോടതിയാണ് പ്രതികളെ കണ്ണൂർ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ്അറസ്റ്റ് ചെയ്തത്. ചിത്താരി സ്വദേശിയായ പരാതിക്കാരന്റെ സഹോദരി പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റിനായി രണ്ടുമാസം മുമ്പ് നൽകിയ അപേക്ഷ യിലാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത്. വില്ലേജ് ഓഫീസറായ അരുണ്‍ 2000 രൂപയും വില്ലേജ് അസിസ്റ്റന്റ് സുധാകരന്‍ 1000 രൂപയും കൈക്കൂലി ആവശ്യപ്പെട്ട് വാങ്ങുന്നതിനിടെ കുടുങ്ങുകയായിരുന്നു. വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ വിശ്വംഭരന്‍ നായരുടെ നേതൃത്വത്തിൽ ഓഫീസില്‍ വച്ച് കൈക്കൂലി വാങ്ങുമ്പോള്‍ ഇരുവരേയും കയ്യോടെ പിടികൂടുകയായിരുന്നു. പരാതിക്കാരനായ അബ്ദുൾ ബഷീറിനെ ഏൽപ്പിച്ച 3,000
രൂപ വില്ലേജ് ഉദ്യോഗസ്ഥർക്ക് കൈമാറിയപ്പോഴാണ് വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്. തുടർന്ന് വ്യാഴാഴ്ച രാത്രി 12 മണി വരെ വില്ലേജ് ഓഫീസിലെ രേഖകകൾ ഉൾപെടെ വിജിലൻസ് സംഘം പരിശോധിച്ചു. വില്ലേജ് ഓഫീസറുടെ കൈ വശം അനധികൃതമായി കണ്ട 116 20 രൂപയും വിജിലൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രാവിലെ തലശ്ശേരിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി.

No comments