Breaking News

നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ ചിറ്റാരിക്കാൽ സ്വദേശിയായ പീഡനക്കേസുകളിലെ പ്രതി മുംബൈയിൽ അറസ്റ്റിൽ


കാഞ്ഞങ്ങാട് . പൊലീസിനെ വെട്ടിച്ചു ഇന്ത്യയിലും വിദേശത്തും ഒളിവിൽ കഴിയുകയായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ . ചിറ്റാരിക്കൽ  സ്റ്റേഷനിലെ  പോക്സോ കേസുകളിൽ പ്രതിയായ ചിറ്റാരിക്കാൽ അനിയക്കാട്ട് ആന്റോ ചാക്കോച്ചൻ 28  ആണ് പിടിയിലായത്

 ചിറ്റാരിക്കൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ SI അരുണൻ, ഡ്രൈവർ രാജൻ കാഞ്ഞങ്ങാട് DYSP പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങൾ ആയ ഷാജു. നികേഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.13 വയസ് പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതു ൾ പെടെ 3  കേസുകളിൽ പ്രതിയായ ആന്റോ ചാക്കോച്ചൻ ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കഴിഞ്ഞ രണ്ടര വർഷമായി മുങ്ങി നടക്കുകയായിരുന്നു. 

പൊലീസ് പിടിക്കാതിരിക്കാനായി ഇന്ത്യ വിട്ട പ്രതി നേപ്പാളിൽ എത്തി അവിടെ അനുപ് മേനോൻ എന്ന പേരിൽ വർക്ക്‌ ഷോപ്പ് നടത്തി വരികയായിരുന്നു. പ്രതിയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷണം നടത്തി വരികയായിരുന്ന  പൊലീസ് സംഘം പ്രതി പുതിയ പേരിൽ പാസ്പോർട്ട്‌ എടുക്കാനായി നേപ്പാളിൽ നിന്നും മഹാരാഷ്ട്രയിലെ മുംബൈയിൽ എത്തിയപ്പോൾ അവിടെ നിന്നും പിടികൂടുകയായിരുന്നു. പ്രതിയെ കാഞ്ഞങ്ങാട്ടെത്തിച്ചു.



No comments