Breaking News

അഗതികൾക്കൊപ്പം ഓണസദ്യയൊരുക്കി കടുമേനി വൈസ് മെൻ ഗോൾഡൻ വിങ്സ് ക്ലബ്ബും വോയിസ്‌ ഓഫ് ചിറ്റാരിക്കാലും

 





കടുമേനി: കടുമേനി വൈസ് മെൻ ഗോൾഡൻ വിങ്സ് ക്ലബ്ബും വോയിസ്‌ ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പും ചേർന്ന് ഓണാഘോഷങ്ങളുടെ ഭാഗമായി കടുമേനി ശാന്തി ഭവനിൽ ഓണസദ്യ നടത്തി. ഹോളി ഫാമിലി സിസ്റ്റേഴ്സ് കടുമേനിയിൽ നടത്തിവരുന്ന ശാന്തിഭവൻ പ്രായമായ അശരനണർക്ക് താങ്ങും തണലുമായി ഒരുപാടു കാലമായി നിലനിൽക്കുന്നു. ഈ ഓണം അഗതികൾക്കൊപ്പം എന്ന സന്ദേശം മുന്നിൽ വെച്ചാണ് വൈസ് മെൻ ഗോൾഡൻ വിങ്സ് ക്ലബ്ബും വോയിസ്‌ ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പും ചേർന്ന് ഓണസദ്യ നടത്തിയത്.


റിജോ പായിക്കാട്ട്, ജിനോ മയിപ്രപ്പള്ളിൽ, സജി എടപ്പള്ളി, ആൽബിൻ മണ്ണനാനിക്കൽ, ഷിജിത്ത് കുഴുവേലിൽ, നിതിൻ പാമ്പക്കൽ, റോഷൻ എഴുത്തുപുരക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

No comments