Breaking News

പരേതനായ എടത്തോടെ സദാശിവന്റെ നിരാലംബ കുടുംബത്തിന് സഹായധനം എത്തിച്ച് മാലോത്ത് സർവ്വീസ് സഹകരണ ബേങ്ക്


വെള്ളരിക്കുണ്ട് : കഴിഞ്ഞ ദിവസം ഇടത്തോട് പയാളത്ത് മരണമടഞ്ഞ പി.വി സദാശിവൻ്റെ കുടുബത്തിന് മാലോത്ത് സർവ്വിസ്  സഹകരണ ബേങ്ക് ഭരണസമതിയും ജീവനക്കാരും സഹായധനം കൈമാറി. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുബമാണ് സദാശിവൻ്റേത്. കുടുബത്തിന് ലഭിക്കുന്ന ക്ഷേമ പെൻഷനാണ് ആകെയുള്ള വരുമാന മാർഗ്ഗം. ഈ സഹചര്യം മനസിലാക്കിയാണ് കുടുബത്തിന് ബേങ്ക് സഹായധനം കൈമാറിയത്. സഹായധനം മാലോത്ത് ബാങ്ക് പ്രസിഡൻറ് ഹരിഷ് പി നായർ കൈമാറി. ഒന്നാം വാർഡ് മെമ്പർ ജോസഫ് വർക്കി, ബേങ്ക് ഡയറക്ടർ പ്രസന്ന, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ് സി വി ക്യഷ്ണൻ, ഇടത്തോട് ബ്രാഞ്ചിൻ്റെ ബേങ്ക് മാനേജർ കുട്ടി ക്യഷ്ണൻ, ജോർജ്ജ് ചുമലപറമ്പിൽ എന്നിവരും സംബന്ധിച്ചു.

No comments