Breaking News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ തൊഴിലാളികൾ കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി


കരിന്തളം: ഓട്ടോ ടാക്സി വാഹനനങ്ങൾക്ക് അംഗീകൃത സ്റ്റാന്റ് അനുവദിക്കുക ട്രാഫിക്ക് അഡ്വൈസറി കമ്മറ്റി പുന:സംഘടിപ്പിക്കുക. ട്രാഫിക്ക് അഡ്വൈസറി കമ്മറ്റികളിൽ തൊഴിലാളി പ്രതിനിധിയെ ഉൾപ്പെട്ടുത്തുക ,മൂന്നു മാസം കൂടുമ്പോൾ യോഗം ചേരുക പ്രധാന പാർക്കിങ്ങ് എരിയ കളിൽ ശുചിമുറികൾ സ്ഥാപിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഓട്ടോ - ടാക്സി സി ഐ ടി യു കിനാനൂർ - കരിന്തളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കിനാനൂർ കരിന്തളം പഞായത്ത് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സി ഐ ടി യു നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു കെ. ജനാർദ്ദനൻ അധ്യക്ഷനായി. ഓട്ടോ തൊഴിലാളി യുനിയൻ ഏരിയാ സെക്രട്ടറി ഒ.വി. രവീന്ദ്രൻ, പി.രാജേഷ്. ശശി മണിയറ സി. ലാലു വി. അനീഷ് സതീഷ് ബാബു എന്നിവർ സംസാരിച്ചു. കെ.ശ്രീധരൻ സ്വാഗതം പറഞ്ഞു

No comments