അജിനോറ ഡയറക്ടർ നോർവിൻ ലൂക്കോസ് അന്തരിച്ചു ആലക്കോട് സ്വദേശിയാണ്
കൊച്ചി: അജിനോറ ഗ്ലോബൽ വെഞ്ചേഴ്സിന്റെ ഡയറക്ടർമാരിലൊരാളായ നോർവിൻ ലൂക്കോസ് (34) അന്തരിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു. BSc യും Msc യും മംഗലാപുരത്ത് മണിപ്പാൽ കോളേജ് ഓഫ് നഴ്സിങ്ങിലാണ് പഠിച്ചത് . ചെന്നൈ അപ്പോള്ളോ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്നു. ഇന്ന് പുലർച്ചയാണ് മരണപ്പെട്ടത്.
ഭാര്യ ആരതി നഴ്സ് ആണ്. ഒരു വയസ്സുള്ള സെറഫിൻ മകളാണ് .
സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ നടക്കും.
No comments