ഓണാഘോഷത്തിൽ ഹരിതചട്ടം പാലിക്കണം കാസർകോട് ജില്ലാതല ഏകോപനസമിതി
ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള മേളകളിലും പരിപാടികളിലും ഹരിതചട്ടം പാലിക്കാന്‍ കാസര്‍കോട് ജില്ലാതല ഏകോപനസമിതി, ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് എന്നിവയുടെ സംയുക്ത യോഗം നിര്‍ദ്ദേശം നല്‍കി. പ്രാദേശികമായി നടക്കുന്ന കുടുംബശ്രീ ഓണച്ചന്തകള്‍ മുതല്‍ മാളുകള്‍ വരെയുള്ള വിപണികളിലും, ഓണാഘോഷം നടത്തുന്ന അയല്‍ക്കൂട്ടങ്ങള്‍ മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ വരെയും ഹരിതചട്ടം പാലിക്കണം. ഇത് ഉറപ്പ് വരുത്താന്‍ എന്‍ഫോഴ്‌സ്മെന്റ് സംഘം വിപണികളിലും ഓണാഘോഷ പരിപാടികളിലും തെരുവോര-പൂക്കച്ചവട കേന്ദ്രങ്ങളിലും പരിശോധന നടത്തും. ക്ലബ്ബുകളിലും മറ്റും നടത്തുന്ന ഓണാഘോഷ പരിപാടികള്‍ പരിശോധിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ജെ.എച്ച്.ഐ, വി.ഇ.ഒ എന്നിവരെ ചുമതലപ്പെടുത്തണം.
No comments