സ്വന്തം വിദ്യാലയ മുറ്റത്ത് ആടിവേടനായെത്തി അനുഗ്രഹം ചൊരിഞ്ഞ് ഇരിയ തട്ടുമ്മലിലെ ഏഴാം ക്ലാസുകാരൻ
ഇരിയ: തട്ടുമ്മൽ പൊടവടുക്കം സരസ്വതീ വിദ്യാലയത്തിലെ ഏഴാം തരം വിദ്യാർത്ഥി ആടിവേടനായി വിദ്യാലയത്തിലെത്തി കുട്ടികൾക്ക് അനുഗ്രഹമേകി. തട്ടുമ്മലിലെ തെയ്യകലാകാര കുടുംബത്തിലെ സജിനി ചിലമ്പൊലിയുടെ മകൻ ദേവദത്തൻ എം ആണ് ആടിവേടനായി സ്വന്തം വിദ്യാലയത്തിലെത്തിയത്. നൃത്ത അദ്ധ്യാപികയായ അമ്മയിൽ നിന്നും പകർന്നു കിട്ടിയ നൃത്ത സാധയാൽ നല്ലൊരു നർത്തകൻ കൂടിയാണ് ദേവദത്തൻ. ഉത്തര മലബാറിലെ ഗ്രാമീണ ജീവിതവുമായി ബന്ധപ്പെട്ട ആചാരവും അനുഷ്ഠാനവുമാണ് വേടൻ കെട്ടിയാടൽ. കുട്ടികളാണ് പൊതുവേ വേടന്‍ കെട്ടിയാടുന്നത്. ഇപ്പോള്‍ പഴയ പോലെ കുട്ടികളെ കിട്ടാത്ത അവസ്ഥ കാരണം ഈ ആചാരം ചിലയിടങ്ങളിലോക്കെ നിന്ന് പോയിട്ടുണ്ട്. വേടന്‍ കെട്ടിയാടുന്ന ദിവസങ്ങളില്‍ കര്ക്കിടക മാസത്തില്‍ അവർക്ക് വിദ്യാലയത്തിൽ പോകാന്‍ കഴിയാത്തതും, വേടന്‍ കെട്ടിയാടുന്നവര്‍ തന്നെ മറ്റ് തൊഴിലുകള്‍ തേടുകയും ചെയ്തത് കാരണം ഇത് ഒരു അന്യം നിന്ന ചടങ്ങാവാന്‍ ഇടയായിട്ടുണ്ടെങ്കിലും കർക്കിടകത്തിൽ ആധിയകറ്റാൻ ആടിവേടൻ ഈ വർഷം എല്ലാ ഭവനങ്ങളിലുമെത്തി.കർക്കിടകത്തിലെ രോഗപീഡകൾ അകറ്റാനായുള്ള ഈ വേടൻ കെട്ടിയാടൽ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം അവകാശമാണ്. മലയ സമുദായത്തില്‍ പെട്ടവരാണ് വേടന്‍ കെട്ടിയാടുന്നത്.
വേടന്‍ മുഖത്തും ദേഹത്തും ചായം പൂശി, തിളങ്ങുന്ന കിരീടവും ആടയാഭരണങ്ങള്‍ ധരിച്ചുമായിരിക്കും മുതിര്ന്ന ഒരാളുടെ കൂടെ വീട്ടു മുറ്റത്തേക്ക് വരിക. ഇങ്ങിനെ വീട്ടിലെത്തുന്ന വേടനെ വിളക്ക് വെച്ച് സ്വീകരിക്കും. പിന്നീട് ഭസ്മം കലക്കി ഗുരിസി ഉഴിയൽ എന്നൊരു ചടങ്ങുകൂടിയുണ്ട്. ദക്ഷിണയും അരിയും നാളികേരവും നൽകിയാണ് യാത്രയാക്കാറ്. തെയ്യാട്ടക്കാലത്തിന് സമാപ്തി കുറിച്ചുള്ള മഴക്കാലത്ത് പ്രത്യേകിച്ച് കർക്കിടകമാസത്തിൽ തെയ്യം കലാകാരൻമാർക്കുള്ള ആശ്വാസം കൂടിയാണിത്.
No comments