Breaking News

കള്ളാർ ഗ്രാമപഞ്ചായത്ത് കുട്ടിക്കർഷകൻ ബഹുമതി ഇനി ദേവകിരണന്


രാജപുരം: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കള്ളാർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷകദിനം 2023* നോട് അനുബന്ധിച്ച് വിദ്യാർത്ഥി കർഷകനായ 13 വസുകാരൻ അയ്യങ്കാവ്  മണിക്കൽ വീട്ടിൽ ദേവകിരണിനെ തിരഞ്ഞെടുത്തു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണൻ ബഹുമതി കൈമാറി. പഠിക്കാൻ മിടുക്കനായ ദേവകിരൺ പഠനത്തോടൊപ്പം തന്നെ  കൃഷി പരിപാലനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പശു പരിപാലനം, നാടൻ കോഴി മുട്ട, പച്ചക്കറി തോട്ടം തുടങ്ങിയവയിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു, രാജപുരം ടാഗോർ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദേവകിരൺ പരീക്ഷകളിലും, കൃഷി പരിപാലനത്തിലും ഉന്നതസ്ഥാനം നേടുന്നതിൽ സന്തോഷമുണ്ടെന്ന് പ്രിൻസിപ്പാൾ കെ.എം ഫ്രാൻസിസ് അറിയിച്ചു.

അതോടൊപ്പം സ്കൂളിലെ എക്കോ ക്ലബ് നേതൃത്വം, കൃഷി പരിപാലനം,  സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മികവ്  എന്നിവയിൽ  അധ്യാപകരായ  മിനി, അഖിൽ തുടങ്ങിയവർ  പൂർണ്ണ പിന്തുണ നൽകിവരുന്നു.

No comments