Breaking News

അളവിലും തൂക്കത്തിലും കുറവ് വരുത്തി വ്യാപാരം നടത്തിയാൽ നടപടി ; ലീഗൽ മെട്രോളജി വകുപ്പ് ഓണം വിപണിയിൽ മിന്നൽ പരിശോധന നടത്തും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൻ വെളളരിക്കുണ്ട് താലൂക്ക് 9400064093


 വെളളരിക്കുണ്ട് : ഓണം വിപണിയില്‍ അളവിലും തൂക്കത്തിലും കുറവ് വരുത്തി വ്യാപാരം നടത്തുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 21 മുതല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് പ്രത്യേക മിന്നല്‍ പരിശോധന നടത്തും. അളവിലോ തൂക്കത്തിലോ കുറവ് വരുത്തി ഉത്പന്നങ്ങള്‍/സാധനങ്ങള്‍ വില്പന നടത്തുക, പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുളള പരമാവധി വില്പന വിലയേക്കാള്‍ കൂടുതല്‍ വില ഈടാക്കുക, എം.ആര്‍.പി തിരുത്തുക, നിയമാനുസൃത പ്രഖ്യാപനങ്ങള്‍ ഇല്ലാത്ത പാക്കേജ് ഉത്പന്നങ്ങള്‍ വില്പനയ്ക്കായി പ്രദര്‍ശിപ്പിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കും. കാസര്‍കോട് താലൂക്ക്  8281698129, 8281698130, കാഞ്ഞങ്ങാട് താലൂക്ക്  8281698131, 8281698130, മഞ്ചേശ്വരം താലൂക്ക്  9400064094, വെളളരിക്കുണ്ട് താലൂക്ക്  9400064093 എന്നീ നമ്പറുകളില്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം.


2023 ഏപ്രില്‍ മുതല്‍ ജൂലൈ  വരെ ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ 389 കേസുകളിലായി 11,47,000 രൂപ രാജി ഫീസും ഈടാക്കിയിട്ടുണ്ട്. രാജിഫീസ് അടയ്ക്കാന്‍ തയ്യാറാകാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കോടതി നടപടികള്‍ സ്വീകരിക്കുമെന്ന് കാസര്‍കോട് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.

No comments