പുങ്ങംചാൽ കളരി ഭഗവതി ക്ഷേത്ര നെൽപ്പാടത്ത് മഴപ്പൊലിമയുടെ ആഹ്ലാദാരവം
വെള്ളരിക്കുണ്ട് : പുങ്ങംചാൽ കളരി ഭഗവതി ക്ഷേത്രത്തിന്റെ നെൽ പാടത്ത് വെസ്റ്റ് എളേരി പഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്സ് സംഘടിപ്പിച്ചമഴപ്പൊലിമ കാർഷിക സംസ്കൃതിയുടെ നേർ കാഴ്ചയായി.
തരിശു രഹിത ഗ്രാമമെന്ന സ്വപ്‍നപദ്ധതി യുടെഭാഗമായിട്ടാണ് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന്റെയും കുടുംബ ശ്രീ സി. ഡി. എസ്സിന്റെ യും നേതൃത്വത്തിൽ നന്മയുടെ പൊൻ കതിർ വിരിയുന്ന നെൽപാടത്ത് മഴപ്പൊലിമ നടത്തിയത്. ചെത്തി തേച്ചു മിനുക്കിയ വരമ്പു ള്ള പാടത്ത് ഞാറു നട്ടത്.. ശിങ്കാരി മേളവും നാടൻ പാട്ടും മംഗലം കളിയും എരുത് കളിയും ഇവയ്ക്ക് പുറമെ നാടൻ പാട്ടിന്റെ താളത്തിലുള്ള നൃത്തചുവടുകളും പുങ്ങംചാൽ കളരിയുടെ നെൽ പാടത്ത് തിങ്ങി നിറഞ്ഞവരെ ആനന്തത്തിലാഴ്ത്തി..
അന്യം നിന്നു പോകുന്ന കാർഷിക സംസ്കൃതി കൾ നേരിൽ കാണുവാൻ കുഞ്ഞു കുട്ടി കളും അമ്മമാരും നാട്ടുകാരും പാടത്തിനരികിൽ തടിച്ചു കൂടി.മഴപൊലിമ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ ഉത്ഘാടനം ചെയ്തു.. കുടുംബ ശ്രീ ചെയർ പേർസൺ സൗദാമിനി വിജയൻ അധ്യാക്ഷവഹിച്ചു.
രാജ് മോഹൻ ഉണ്ണിത്താൻ എം. പി. മുഖ്യഅഥിതി ആയിരുന്നു. ജില്ലാപഞ്ചായത്ത് അംഗം ജോമോൻ ജോസ്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. എ. വി. രാജേഷ്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. സി. ഇസ്മായിൽ. അംഗങ്ങളായമോളി കുട്ടി പോൾ
. അഖില സി. വി. കെ. കെ. തങ്കച്ചൻ. ഇ. റ്റി. ജോസ്. ടി. വി. രാജീവൻ. ശാന്തി കൃപ. അജേഷ് അമ്പു. ലില്ലി കുട്ടി ഡെന്നിസ്. ജെയിംസ് ടി. എ. എം. വി. പ്രമോദ്. ഓമന കുഞ്ഞി ക്കണ്ണൻ. സി. പി. സുരേശൻ. ബിന്ദു മുരളീധരൻ. മുഹമ്മദ് ഷെരീഫ്. എം. വി. ലിജിന. റൈഹാനത്ത് ടീച്ചർ.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. മികച്ച കർഷകരെചടങ്ങിൽ വെച്ച് ആദരിച്ചു...
No comments