കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ പരപ്പ മേഖല കുടുംബസംഗമവും ആദരിക്കൽ ചടങ്ങും വെള്ളരിക്കുണ്ടിൽ നടന്നു
വെള്ളരിക്കുണ്ട്: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ പരപ്പ മേഖല എട്ടാമത് കുടുംബ സംഗമവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണർസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സുരേന്ദ്രൻ ബിന്ദു ഉദ്ഘാടനം ചെയ്തു. പരപ്പ മേഖലാ പ്രസിഡണ്ട് റോയ് മറ്റപള്ളി അധ്യക്ഷനായി. വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ഓഫ് പോലീസ് ടി കെ ഷിജു മുഖ്യാതിഥിയായി. കെ എസ് എച്ച് ജി ഓ എ ജില്ല ജനറൽ സെക്രട്ടറി ഷിബു സെയിന്‍ മുഖ്യപ്രഭാഷണം നടത്തി. നാടക സിനിമ ആർട്ടിസ്റ്റ് രാജേഷ് ഐക്കോടൻ, ഡാൻസ് ടീച്ചർമാരായ മനോഹരൻ മാഷ്, ശാന്ത മനോഹർ, സംഗീത അധ്യാപകൻ കുമാരൻ കുമ്പളപള്ളി, കീബോർഡ് ആർട്ടിസ്റ്റ് ജോയി കുന്നുംകൈ, തബലിസ്റ്റ് രാമകൃഷ്ണൻ, പാചകവിദഗ്ധനായ നാരായണൻ, ബഷീർ ലയിലകിലത്ത്, മുതിർന്ന മെമ്പറായ പി എം മൂസ, വിശ്വംഭരൻ നീലിമ, കുര്യാക്കോസ് കെ എം. കെ തുടങ്ങിയവരെ ആദരിക്കുകയും നാഷണൽ വടംവലി ജേതാക്കളായ അനാമിക ഹരീഷ് ബാനം, ശ്രാവണ പി, എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കാർത്തിക് ഗിരീഷ്, പ്ലസ് ടു വിജയിച്ച അഭിരാമി തുടങ്ങിയവരെ അനുമോദിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ, കെ എസ് എച്ച് ജി ഒ എ ജില്ലാ ട്രഷറർ എസ് എസ് ഹംസ, വനിതാ വിൻ ജില്ലാ പ്രസിഡന്റ് വാസന്തി കുമാരൻ ജില്ലാ സെക്രട്ടറി രജനി ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. പരപ്പ മേഖലാ സെക്രട്ടറി എം എം സിജു സ്വാഗതവും ട്രഷറർ കെ എം കെ കുര്യാക്കോസ് നന്ദി പറഞ്ഞു.
No comments