Breaking News

കാസർകോട് ജില്ലാതല ക്വിസ്സ് ആഗസ്ത് 27-ന് എളേരിത്തട്ടിൽ


കാസര്‍ഗോഡ് ജില്ലാ ക്വിസ്സ് അസോസിയേഷന്റേയും എളേരിത്തട്ട് ഇ.കെ.നായനാര്‍ സ്മാരക ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആഗസ്ത് 27ന് ഞായറാഴ്ച്ച ജില്ലാതല ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. 'ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളിലൂടെ' എന്ന വിഷയത്തെ ആസ്പദമാക്കി രാവിലെ 9 മണി മുതല്‍ എളേരിത്തട്ട് ഗ്രന്ഥാലയം ഓഡിറ്റോറിയത്തില്‍ വെച്ചാണ് മത്സരം. എല്‍പി, യുപി, ഹൈസ്‌ക്കൂള്‍, പൊതു വിഭാഗങ്ങളിലായി 2 പേരടങ്ങുന്ന ടീമിന് മത്സരിക്കാം.

പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ആഗസ്റ്റ് 25-ന് വൈകിട്ട് 5 മണിക്കകം 9400850615/9946383343 എന്നീ ഫോണ്‍ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

No comments