Breaking News

യുവാവിനെ മർദ്ദിച്ച മൂന്ന് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു

വെള്ളരിക്കുണ്ട്. മദ്യപിച്ച ശേഷം മദ്യകുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും സ്കൂട്ടറിൽ വെച്ചത് ചോദ്യം ചെയ്ത യുവാവിനെ മൂന്നംഗ സംഘം മർദ്ദിച്ചതായി പരാതി.മാലോത്തെ റഷീദ് ജലീലിനെയാണ് സുഹൃത്തുക്കളായ മൂന്നംഗസംഘം ക്രൂരമായി മർദ്ദിച്ചത്. പരാതിയിൽ റിയാസ്, ശരത്ത് ചന്ദ്രൻ, അരുൺജോസ് എന്നിവർക്കെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെ  വള്ളിക്കടവ് പറമ്പ റോഡ് ജംഗ്ഷനിൽ വെച്ചാണ് സംഭവം. ഒഴിഞ്ഞമദ്യകുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും റഷീദിന്റെ സ്കൂട്ടറിൽ കെട്ടിവെക്കുന്നത്എ തിർത്തപ്പോൾ റഷീദിനെ തടഞ്ഞുനിർത്തി കഴുത്തിന് കുത്തി പിടിച്ച് മർദിച്ചുവെന്നാണ് പരാതി

No comments