Breaking News

സ്ക്കൂട്ടിയിലെത്തിയ സംഘം അധ്യാപികയുടെ ഫോൺ കവർന്നു


ബേക്കൽ:ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ച് അധ്യാപികയായ യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് രണ്ടു പേർ രക്ഷപ്പെട്ടു. തൃക്കരിപ്പൂർ കാറോളം മെനോക്ക പുതിയപുരയിൽ ഹൗസിൽ പി.പി ഷൈമയുടെ മൊബൈൽ ഫോണാണ് സ്കൂട്ടറിലെത്തിയ സംഘം തട്ടിയെടുത്ത് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 8. 45 ന് കോട്ടിക്കുളം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ചാണ് മോഷ്ടിച്ചത്. 15500 രൂപ വില വരും. കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെ ബേക്കൽ പാെലീസ് കേസെടുത്തു.

No comments