Breaking News

ഡ്രോണിൽ കാറിടിച്ചു; വിദ്യാനഗർ പൊലീസ് കേസെടുത്തു

 


ലഹരിക്കടത്ത് സംഘത്തെ നിരീക്ഷിക്കുകയായിരുന്ന പൊലീസിന്റെ ഡ്രോണ്‍ ക്യാമറയില്‍ കാറിടിച്ച സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.15 മണിയോടെ മധൂര്‍ ഉളിയത്തടുക്കയില്‍ പരിശോധന നടത്തുകയായിരുന്ന ഡ്രോണ്‍ ക്യാമറയിലാണ് കാറിടിച്ചത്. ഡ്രോണ്‍ റിമോര്‍ട്ട് പൈലറ്റ് ഇന്‍ കമാന്‍ഡ് ചീമേനി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകാന്തിന്റെ പരാതിയിലാണ് കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. പറപ്പിക്കാനായി റോഡില്‍ നിര്‍ത്തിയിട്ടപ്പോഴാണ് ഡ്രോണില്‍ കാറിടിച്ചത്.


No comments