Breaking News

യു വിൻ സോഫ്റ്റ് വെയർ; വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ തല ഉദ്ഘാടനം നടന്നു


വെള്ളരിക്കുണ്ട്: ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള രോഗ പ്രതിരോധ കുത്തിവയ്പുകൾ ഇന്നു മുതൽ  യുവിൻ സോഫ്റ്റ് വെയറിലേക്ക് മാറുന്നതിന്റെ ഉദ്ഘാടനം വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ തല ഉദ്ഘാടനം നടന്നു,  ആദ്യ ഉപഭോക്താവ് അനുഷ രശ്മി കെ വി ക്ക്  മെഡിക്കൽ ഓഫീസർ ഡോ ഷിനിൽ വി  ഇ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈമാറി. ഹെൽത്ത് ഇൻസ്പെക്ടർ അജിത് സി ഫിലിപ്പ് സ്വാഗതം പറഞ്ഞു. സീനിയർ നഴ്സിംഗ് ഓഫീസർ ജോബി ജോർജ്ജ്, നിരോഷ വി ഷെറിൻ വൈ എസ് ഷൈനി ഇ ജെ സംസാരിച്ചു. പബ്ളിക് ഹെൽത്ത് നഴ്സ് ഏലിയാമ്മ വർഗീസ് നന്ദിയും പറഞ്ഞു. ഇനി മുതൽ കുത്തിവയ്പിന് ശേഷം ഇ സർട്ടിഫിക്കറ്റുകൾ ഉപഭോക്താവിന് സ്വയം നെറ്റിൽ നിന്ന് ഡൗൺ ലോഡ് ചെയ്യാൻ സാധിക്കും. അതുപോലെ പ്രതിരോധ കുത്തിവയ്പിന് മുൻകൂട്ടി ബുക്ക് ചെയ്യാനും സാധിക്കും. കുത്തിവയ്പ് സമയത്ത് രക്ഷിതാവിന്റെയോ കുട്ടിയുടെയോ ആധാർ കാർഡ്, ആധാർ കാർഡുമായി ബന്ധിപ്പിച്ച ഫോൺ എന്നിവ കരുതണം.

No comments