Breaking News

സംയുക്ത ജമാ അത്ത് വൈസ് പ്രസിഡന്റ്‌ വി കെ അസീസ് ഹാജി മങ്കയത്തിന് കല്ലൻചിറ മഹല്ലിന്റെ ആദരം


വെള്ളരിക്കുണ്ട്  : കഴിഞ്ഞ ദിവസം നടന്നകാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാ അതിന്റെ വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വി കെ അസീസ്ഹാജി മങ്കയത്തിന് സ്വന്തം മഹല്ല് ആദരവ് നൽകി.

ജുമാ നിസ്കാരനന്തരം ചേർന്ന ചടങ്ങിൽ വെച്ച് ജമാ അത് പ്രസിഡന്റ്‌ എൽ കെ ബഷീർ മൊമെന്റോ നൽകി ആദരിച്ചു. ഖതീബ് മുർഷിദ് ഫൈസി പ്രാർത്ഥന നടത്തി

ചടങ്ങിൽ പ്രസിഡന്റ്‌ ഏൽ കെ ബഷീർ അധ്യക്ഷനായി. സെക്രട്ടറി കെ പി റഷീദ് സ്വാഗതം പറഞ്ഞു.ജമാഅത് വൈസ് പ്രസിഡന്റ്‌മാരായ ടി അബ്ദുൽ ഖാദർ,എ സി എ ലത്തീഫ്, മുൻ സെക്രട്ടറി മാരായ വി എം മുഹമ്മദ്‌ ബഷീർ,ബഷീർ സി എം മുൻ പ്രസിഡന്റ്‌ ശാഹുൽ ഹമീദ് മാസ്റ്റർ,ജമാ അത് ട്രഷർ ഹംസ ഹാജി മങ്കയം, എന്നിവർ  ആശംസ അർപ്പിച്ചു സംസാരിച്ചു.

ജമാഅത് കമ്മിറ്റി ജോയിന്റ് സെക്രട്ടറി മാ രായ ഹാരിസ്  ടി പി, അഷ്‌റഫ്‌ അരീക്കര,ഗൾഫ് കമ്മിറ്റി  ജോയിന്റ് സെക്രട്ടറി എ റഷീദ്,എ കമ്മിറ്റി അംഗം എ ഹസൈനാർ എന്നിവരും മഹല്ല് അംഗങ്ങളും സംബന്ധിച്ചു.സംയുക്ത ജമാ അത് ഓഡിറ്ററായി തിരഞ്ഞെടുത്ത എ സി എ ലത്തീഫിനെ യോഗം അഭിനന്ദിച്ചു

No comments