രണ്ട് ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ എക്‌സൈസിന്റെ പിടിയിൽ
240 കിലോ ഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. ഉളിയത്തടുക്ക സ്വദേശി കെ.അന്‍വര്‍ അലി, ചെര്‍ക്കള സ്വദേശി ബി.മൊയ്തു എന്നിവരെയാണ് മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനയില്‍ കെ.എല്‍ 14 വി 6915 നമ്പര്‍ ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി പിടികൂടിയത്. ഇവര്‍ക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. രണ്ട് ലക്ഷം രൂപ വിലയുള്ള പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടന്‍ എം.യൂനസ്, പ്രിവന്റീവ് ഓഫീസര്‍ കെ.എ ജനാര്‍ദ്ദനന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ, മുഹമ്മദ് ഇജാസ്, നിഷാദ് പി.നായര്‍, എം.എം അഖിലേഷ്, എക്‌സൈസ് ഡ്രൈവര്‍ ഇ.കെ സത്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
No comments