ഗ്രന്ഥശാല ദിനം ; വിവിധ കേന്ദ്രങ്ങളിൽ ഗ്രന്ഥശാല സംരക്ഷണസദസ്സ് സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : മാർക്സ് വായനശാല& ഗ്രന്ഥാലയം അട്ടക്കണ്ടത്തിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല ദിനത്തിൽ ഗ്രന്ഥശാല സംരക്ഷണസദസ്സ് സംഘടിപ്പിച്ചു.
കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം ടി വി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ മെമ്പർ മധുകോളിയാർ ആശംസ അർപ്പിച്ചു സംസാരിച്ചു.
ഗ്രന്ഥശാല ദിനത്തിന്റെ ഭാഗമായി രാവിലെ പതാക ഉയർത്തുകയും വൈകുന്നേരം വിപുലമായ രീതിയിൽ ഗ്രന്ഥശാല സംരക്ഷണ സദസ്സും അക്ഷരജ്വാലയും തെളിയിച്ചു. വായനശാല പ്രസിഡന്റ് സി വി സേതുനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജഗന്നാഥ് എം വി സ്വാഗതവും ലൈബ്രേറിയൻ ദീപ രാജീവൻ നന്ദിയും പറഞ്ഞു.
പരപ്പ നേതാജി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല സംരക്ഷണ സദസും , അക്ഷര ജ്വാല തെളിയിക്കലും സംഘടിപ്പിച്ചു .ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് വായനശാലയ്ക്ക് മുൻപിൽ പ്രസിഡന്റ് എ.ആർ. രാജു പതാക ഉയർത്തി ദിനാചരണം നടത്തി. വൈകുന്നേരം ആറര മണിക്ക് അക്ഷരദീപം തെളിയിച്ച് പ്രതിജ്ഞ ചൊല്ലി സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ വായനശാല വൈസ് പ്രസിഡണ്ട് ഗിരീഷ് കാരാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ. ആർ.രാജു ഉദ്ഘാടനം ചെയ്തു.കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തി ലൈബ്രറികളെ കാവിവൽക്കരിക്കാനുള്ള കേന്ദ്രസർക്കാരിൻറെ ഭരണകൂട ഭീകരതയ്ക്കെതിരെയുള്ള പ്രതിഷേധവും നടന്നു. വായനശാല സെക്രട്ടറി സി. രതീഷ് സ്വാഗതവും, ലൈബ്രേറിയൻ ധനേഷ് .പി നന്ദിയും പറഞ്ഞു.
എടത്തോട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ സംരക്ഷണ സദസ്സും അക്ഷരജ്വാല തെളിയിക്കലും സംഘടിപ്പിച്ചു. ഗ്രന്ഥശാലാദിനത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് വായനശാലയ്ക്ക് മുൻപിൽ ഗംഗാധരൻ കൊടക്കൽ പതാക ഉയർത്തി ദിനാചരണം നടത്തി. വൈകുന്നേരം അക്ഷരദീപം കൊളുത്തി പ്രതിജ്ഞ ചൊല്ലി സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പരിപാടിയിൽ വായനാശാല സെക്രട്ടറി ശ്രീജ എം ആർ, ഗംഗാധരൻ കൊടക്കൽ, രാമകൃഷ്ണൻ, പുരുഷോത്തമൻ, ബിനിൽ ജോൺസൺ, വിജയൻ, ശ്രീജ രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
No comments