Breaking News

കാസർഗോഡ് എംഎൽഎ എൻ.എ നെല്ലിക്കുന്നിന്റെ പി.എ അന്തരിച്ചു


കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്നിന്റെ അഡീഷണല്‍ പി.എ മനു ടി (32) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ്. മനുവിന്റെ വിയോഗ വാര്‍ത്ത എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ തന്നെയാണ് ഫേസ് ബുക്കിലൂടെ അറിയിച്ചത്. തന്റെ അഡീഷണല്‍ പി.എ ആയിരുന്ന മനുവിന്റെ വിയോഗം താങ്ങാന്‍ കഴിയുന്നതിനുമപ്പുറം ആണെന്നാണ് നെല്ലിക്കുന്ന് ഫേസ് ബുക്കില്‍ കുറിച്ചത്.


No comments