കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് വികസന സമിതി യോഗവും വയോജന ക്ലബ്ബ് രൂപീകരണവും നടന്നു
കരിന്തളം : കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് വികസന സമിതിയും വയോജന ക്ലബ്ബ് രൂപീകരണവും പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉൽഘാടനം ചെയ്തു.പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷൈജമ്മ ബെന്നി അദ്ധ്യക്ഷത വഹിച്ചു. പതിനാറാം വാർഡ് മെമ്പർ ബിന്ദു ടി.എസ് ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ പാറക്കോൽ രാജൻ, ആസൂത്രണ സമിതിയംഗം സി.വി.ഗോപകുമാർ, കൃഷി: അസിസ്റ്റൻ്റ് ഉഷ .ഇ.പി, ജെഎച്ച് ഐ മുരളി കയ്യൂർ, കമലാക്ഷൻ മാഷ്, പ്രസീത ടീച്ചർ ജ്യോതി ഭവൻ സ്കൂൾ, ഗ്രാമസഭ കോഡിനേറ്റർ ബിന്ദു അജിഎന്നിവർ ആശംസ പ്രസംഗം നടത്തി.
വാർഡ് വികസന സമിതിയിലേക്ക് 31 അംഗ ജറനൽ കമ്മിറ്റിയും 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.ഷൈജമ്മ ബെന്നി ചെയർമാൻ ലക്ഷ്മി രാഘവൻ, ടി വി.രാജൻ വൈസ് ചെയർമാൻമാർ, സുരേന്ദ്രൻ എം.കൺവീനർ, വിജിനേഷ്.പി.ടി, പുഷ്പ.എ.വി ജോയിൻ്റ് കൺവീനർമാര് ,വി.വി.നാരായണൻ ട്രഷറർ എന്നിങ്ങനെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
വാർഡ്തല വയോക്ലബ്ബ് രൂപീകരിച്ചു. പ്രസിഡൻറ്: പി.കെ.വിജയൻ, വൈസ് പ്രസിഡൻ്റ് രാമചന്ദ്രൻ കെവി, കെ.കൃഷ്ണൻ സെക്രട്ടറി, അമ്പുജാക്ഷി ജോ: സെക്രട്ടറി, ലക്ഷ്മി ടീച്ചർ ട്രഷറർ എന്നിങ്ങനെ ഭാരവാഹികളേയും തെരഞ്ഞെടുത്തു.
എഡിഎസ് സെക്രട്ടറി പ്രസീത മോഹനൻ സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ എം സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
No comments