പരപ്പ ബാനം ഗ്രാമശ്രീ ക്ലബ്ബ് അവിട്ടം നാളിൽ "നല്ലോണം 23 " ആഘോഷിച്ചു
പരപ്പ: ബാനം ഗ്രാമശ്രീ ക്ലബ്ബ് അവിട്ടം നാളിൽ "നല്ലോണം 23 ആഘോഷിച്ചു. രാവിലെ 10 മണി തൊട്ട് രാത്രി 10 മണി വരേ ഓണം ആഘോഷിച്ചു. വിവിധ മത്സരയിനങ്ങൾ കുട്ടികൾക്കും, മുതിർന്നവർക്കും വേണ്ടി സംഘടിപ്പിച്ചു. വിജയികൾക്ക് ക്ലബ്ബിലെ മുൻകാല ഭരണ സമിതി അംഗങ്ങളും , ക്ലബ്ബിന് കബഡി ഗ്രൗഡ് അനുവദിച്ചു തന്ന അബ്ദുൾ റഹിമാൻ (അന്തുമായിച്ച ), കേരള ഫോക് ലോർ അക്കാദമി ഗുരുപൂജ പുരസ്ക്കാര ജേതാവ് ഉമ്പിച്ചിയമ്മയും ചേർന്ന് സമ്മാനദാനം നിർവ്വഹിച്ചു. ഓണ പരിപാടികൾക്കിടയിൽ പ്രസംഗം വിരസത സൃഷ്ടിക്കുമെന്നതിനാൽ സമാപന സമ്മേളനം നടത്തിയിട്ടില്ലാത്തതാണ്. പുലിയംകുളം നവമി സൗഹൃദ യുടെ കൈ കൊട്ടി കളിയും, ബാനം ഗ്രാമശ്രീയുടെ കലാകാരന്മാരുടെ നാട്ടൊരുമ നാടൻ പാട്ടും ഉണ്ടായിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും ,രാത്രി ഭക്ഷണവും കഴിച്ച് പ്രദേശവാസികൾ വയറും മനസ്സും നിറച്ചാണ് വീടുകളിലേക്ക് മടങ്ങിയത്. ബാനം ഹൈലറ്റ് ടെന്റ് & ഡക്കലേഷന്റെ സഹകരണവും ഉണ്ടായിരുന്നു.
No comments