Breaking News

ജില്ലാ കളക്ടർ തായന്നൂർ വില്ലേജ് ഓഫീസിൽ അദാലത്ത് നടത്തി


തായന്നൂർ: വില്ലേജ് അദാലത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ കെ ഇമ്പശേഖർ തായന്നൂർ വില്ലേജ് ഓഫീസ് സന്ദർശിച്ചു. ജനപ്രതിനിധികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമായി 148 പരാതികൾ ലഭിച്ചു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ ഉൾപ്പെടെയുള്ള പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ , കുടിവെള്ളം , റോഡ് എന്നിവ സംബന്ധിച്ചുള്ള പരാതികൾ ജില്ലാ കളക്ടർക്ക് നൽകി.  പട്ടയം, ലൈഫ് മിഷൻ, ലാൻഡ ട്രിബ്യൂണൽ പട്ടയം, റേഷൻ കാർഡ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളായിരുന്നു പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത്. പരാതികളിൻമേൽ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും.

No comments