Breaking News

ബളാൽ എൻ എസ് എസ് കരയോഗ വനിതാസമാജത്തിൻ്റെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ യോഗം നടത്തി


ബളാൽ : ബളാൽ എൻ എസ് എസ് കരയോഗ- വനിതാസമാജത്തിൻ്റെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ യോഗം നടന്നു. കരയോഗം പ്രസിഡൻ്റ് മാധവൻ നായർ കരിമണ്ണംവയൽ അധ്യക്ഷനായിരുന്നു. താലൂക്ക് യൂണിയൻ സെക്രട്ടറി പി.വി.ചന്ദ്രബാബു സംരംഭകത്വ സെമിനാറും ശിൽപ്പശാലയും ഉൽഘാടനം ചെയ്തു വിശദീകരണം നടത്തി. പ്രതിനിധി സഭാംഗം വേണുഗോപാലൻ നായർ, വനിതാസമാജം പ്രസിഡൻ്റ് ഗീതാ കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ചു.കരയോഗം സെക്രട്ടറി മധുസൂദനൻ നായർ സ്വാഗതവും  വനിതാസമാജം സെക്രട്ടറി രേഖ സുകുമാരൻ കൃതജ്ഞതയും പറഞ്ഞു.

No comments