Breaking News

കാഞ്ഞങ്ങാട് റോട്ടറി, സിറ്റി ഹോസ്പിറ്റൽ, മയ്യങ്ങാനം വിജയ സ്മാരക കലാവേദി സംയുക്തമായി ഹൃദയ പരിശോധനാ ക്യാമ്പ് നടത്തി


കാലിച്ചാനടുക്കം: കാഞ്ഞങ്ങാട് റോട്ടറി, സിറ്റി ഹോസ്പിറ്റൽ, മയ്യങ്ങാനം വിജയ സ്മാരക കലാവേദി എന്നിവ ചേർന്ന് ഹൃദയ പരിശോധനാ ക്യാമ്പ് നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് ശ്യാംകുമാർ പുറവങ്കര അധ്യക്ഷനായി. ഡോ.കെ.ശ്രീനാഥ് ബോധവത്കരണ ക്ലാസ്സെടുത്തു. പഞ്ചായത്തംഗം നിഷ അനന്തൻ, കലാവേദി പ്രസിഡന്റ് കെ.മനോജ്, റോട്ടറി സെക്രട്ടറി എച്ച്.അക്ഷയ് കാമത്ത്, അഡ്വ.എ.രാധാകൃഷ്ണൻ, ബെന്നി നാഗമറ്റം, കെ.വിനോദ്കുമാർ, എം.വിനോദ്, എൻ.സുരേഷ്, വി.പ്രജിത്ത്  എന്നിവർ സംസാരിച്ചു.

No comments