Breaking News

വധു വരിയ്ക്കപ്ലാവ് യുവ സംവിധായകന് നാളെ നാടിന്റെ ആദരവ് ; നാളെ വൈകുന്നേരം 4.30 ന് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിലാണ് പരിപാടി


വെള്ളരിക്കുണ്ട് : യുവസംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ടിന് നാടിൻ്റെ ആദരവ് .കാലിക പ്രസക്തിയുളള  വിഷയം അതി പ്രാധാന്യത്തോടെയാണ് ചന്ദ്രു അവതരിപ്പിക്കുന്നത്. വിവാഹം പല യുവാക്കളിലും പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ വിഷയം വധു വരിയ്ക്കപ്ലാവ് എന്ന ഹൃസ്വ ചിത്രത്തിൽ പ്രധാന കഥാപാത്രമായ ദിനേശനിലൂടെ  അവതരിപ്പിക്കുന്നു. ഒക്ടോബർ മൂന്നാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ വച്ച് ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയത്തിൻ്റെയും കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻ്റെ ടി.കെ രവിയുടെയും സാന്നിദ്ധ്യത്തിൽ വെള്ളരിക്കുണ്ട് പൗരാവലിയുടെ നേതൃത്വത്തിൽ സംവിധായകനെയും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ആദരിക്കുന്നു. തുടർന്ന് വധു വരിക്കപ്ലാവ് ചിത്രത്തിൻ്റെ പ്രദർശനവും ഉണ്ടായിരിക്കും

No comments