Breaking News

സ്വച്ഛ്ഭാരത് അഭിയാൻ: ബി.ജെ.പി പ്രവർത്തകർ മാലോം ആയുർവേദ ഡിസ്പൻസറിയും, പരിസരവും ശുചീകരിച്ചു


വെള്ളരിക്കുണ്ട്: ബി.ജെ.പി.രാജ്യവ്യാപകമായി നടത്തുന്ന സേവാ പാക്ഷികത്തിൻ്റെ ഭാഗമായി മാലോം ആയുർവേദ ഡിസ്പൻസറിയും, പരിസരവും ശുചീകരിച്ചു. ബി.ജെ.പി.ബളാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനം കർഷകമാർച്ച ജില്ലാ പ്രസിഡണ്ട് കുഞ്ഞിക്കണ്ണൻ ബളാൽ  ഉദ്ഘാടനം ചെയ്തു.ബി.ജെ.പി.ബളാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സാജൻ പുഞ്ച അധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.എസ്.രമണി, പഞ്ചായത്ത് ജനറൽ സെക്രട്ടറി വി.രാമചന്ദ്രൻ, സന്തോഷ് കണ്ണീർവാടി, സദാനന്ദൻ, രാജീവൻ, അരുൺ, മിനി മനോജ്, നന്ദു നാരായണൻ എന്നിവർ നേതൃത്വം നൽകി.

No comments