Breaking News

കേരള സ്റ്റേറ്റ് കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ്‌ K S K N T C ബളാൽ മണ്ഡലത്തിലെ കൊന്നക്കാട് യൂണിറ്റ് രൂപീകരണയോഗം നടന്നു


കൊന്നക്കാട് : കേരള സ്റ്റേറ്റ് കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ്‌ K S K N T C ബളാൽ മണ്ഡലത്തിലെ കൊന്നക്കാട് യൂണിറ്റ് രൂപീകരണയോഗം KSKNTC ജില്ലാ ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ. പി. ഉത്ഘാടനം ചെയ്തു.INTUC ബളാൽ മണ്ഡലം  പ്രസിഡന്റ്‌ സിബിച്ചൻ പുളിങ്കാല യോഗത്തിൽ അധ്യക്ഷനായി. പഞ്ചായത്ത്‌ അംഗം മോൻസി ജോയ് സ്വാഗതം പറഞ്ഞു.കെ പി സി സി മൈമരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ്, കർഷക കോൺഗ്രസ്‌ കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ്‌ ജെയിൻ തോക്കനാട്ട്, പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ, മാലോത്ത് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ വിൻസെന്റ് കുന്നോല,വാർഡ്‌ പ്രസിഡന്റ്‌ ജോസ് പി കെ എന്നിവർ സംസാരിച്ചു. കൃഷ്ണൻ കെ  വി.നന്ദി പറഞ്ഞു.

ഭാരവാഹികൾ :പ്രസിഡന്റ്‌ വേണു ഗോപാലൻ, വൈസ് പ്രസിഡന്റ്‌ പ്രസാദ് എൻ കെ. ജനറൽ സെക്രട്ടറി വിൻസെന്റ് കുന്നോല,ജോയിന്റ് സെക്രട്ടറി ബാബു കെ വി ട്രെഷറർ കൃഷ്ണൻ കെ വി.

No comments