Breaking News

ബാനം ഗവ.ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കണം ; അധ്യാപക രക്ഷാകർതൃസമിതി വാർഷിക പൊതുയോഗം സമാപിച്ചു



ബാനം : പാഠ്യ-പാഠ്യേതര മേഖലയിൽ ജില്ലയിലെ മികച്ച വിദ്യാലയമായ ബാനം ഗവ.ഹൈസ്‌കൂളിൽ പുതിയ കെട്ടിടം നിർമിക്കണമെന്ന് അധ്യാപക രക്ഷാകർതൃ സമിതി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പുതുതായി എച്ച്.എസ്.എ ഇംഗ്ലീഷ് തസ്തിക അനുവദിക്കുക, പ്രീ പ്രൈമറിക്ക് അംഗീകാരം നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എൻ അജയൻ അധ്യക്ഷത വഹിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ, ബാനം കൃഷ്ണൻ, രജിതഭൂപേഷ്, പി.മനോജ്കുമാർ, കെ.എൻ ഭാസ്‌കരൻ, മിനി വി.എൻ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സഞ്ജയൻ മനയിൽ നന്ദിയും പറഞ്ഞു.




ഭാരവാഹികൾ: പി.മനോജ് കുമാർ (പി.ടി.എ പ്രസിഡന്റ്), എ.വി മുരളിരാജ് (പി.ടി.എ വൈസ് പ്രസിഡന്റ്), മിനി വി.എൻ (മദർ പി.ടി.എ പ്രസിഡന്റ്), രജനി പി.വി (മദർ പി.ടി.എ വൈസ പ്രസിഡന്റ്), ബാനം കൃഷ്ണൻ (എസ്.എം.സി ചെയർമാൻ), പി.രാജീവൻ (എസ്.എം.സി വൈസ് ചെയർമാൻ), കെ.എൻ ഭാസ്‌കരൻ (വികസനസമിതി ചെയർമാൻ), കൃഷ്ണൻ പാച്ചേനി (വികസനസമിതി വൈസ് ചെയർമാൻ).

No comments