അമേരിക്കയിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്തു പാലാവയൽ സ്വദേശിനിയുടെ പരാതിയിൽ 3 പേർക്കെതിരെ കേസ് എടുത്തു
ചിറ്റാരിക്കാൽ : അമേരിക്കയിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്തു. പാലാവയൽ കണ്ണിവയൽ സ്വദേശിനി ഷേബ ജെയിംസ് കണ്ടത്തിൽ (43)ലിന്റെ പരാതിയിൽ കേസ് എടുത്തു. അമേരിക്കയിൽ നഴ്സിംഗ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് തവണകളയായി 4 ലക്ഷം രൂപ തട്ടിയെടുത്തതയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സ്വദേശികളായ ജെയിൻ പെരുമ്പാവൂർ, സജാദ് എം ബി കോടനാട്, ജോസഫ് ഡാനിയേൽ എന്നിവർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു
No comments