ബാനം ഗവ.ഹൈസ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു ഗായകൻ രതീഷ് കണ്ടടുക്കം ഉദ്ഘാടനം ചെയ്തു
ബാനം: ബാനം ഗവ.ഹൈസ്‌കൂളിൽ കലോത്സവത്തിന് തിരിതെളിഞ്ഞു. ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം രതീഷ് കണ്ടടുക്കം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷൻ കെ.ഭൂപേഷ് മുഖ്യാതിഥിയായി. മദർ പി.ടി.എ പ്രസിഡന്റ് മിനി വി.എൻ, എസ്.എം.സി വൈസ് ചെയർമാൻ പി.രാജീവൻ, വികസനസമിതി ചെയർമാൻ കെ.എൻ ഭാസ്‌കരൻ, പ്രധാനധ്യാപിക സി.കോമളവല്ലി, സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ അനൂപ് പെരിയൽ സ്വാഗതവും പ്രോഗ്രാം കൺവീനർ സുമതി കെ.ആർ നന്ദിയും പറഞ്ഞു. തുടർന്ന് രതീഷിന്റെ ഗാനമേള, മിമിക്രി കലാകാരൻ സജീവന്റെ മിമിക്രി എന്നിവ അരങ്ങേറി. കലോത്സവം ഇന്ന് സമാപിക്കും.
No comments