Breaking News

കിനാനൂർ കരിന്തളം കുടുംബശ്രീ സി.ഡി.എസ് ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി


കരിന്തളം: ഹൈദ്രാബാദ് APMASന്റെ ആഭിമുഖ്യത്തിൽ ഡോ. ചെന്ന റെഡ്ഡി എച്ച് ആർ ഡി ഇൻസ്റ്റിറ്റ്യൂട്ടിൽ ഓക്ടോ: 10,11 തിയ്യതികളിൽ നടന്ന ദ്വിദിനദേശീയ സെമിനാറിൽ വെച്ചാണ് പുരസ്കാരം ഏറ്റ് വാങ്ങിയത്.

ഇന്ത്യയിലെ 337 വനിത സംരഭകത്വ സംഘടനകളോട് മത്സരിച്ചാണ് കിനാനൂർ - കരിന്തളം സി ഡി എസ് ഇന്ത്യയിൽ ഒന്നമതായത്.

സദ് ഭരണം, ആസ്തി ഗുണനിലവാരം വിഭവ ഉപയോഗം, അംഗങ്ങൾക്ക് നൽകുന്ന സേവനങ്ങളും. സംരഭ പ്രവർത്തനങ്ങൾ, അയൽക്കൂട്ടങ്ങളുടെ പ്രവർത്തനവും ഏകീകരണവും തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചത്.


പഞ്ചായത്തിലെ 17 വാർഡുകളിലായി 393 അയൽ ക്കുട്ടങ്ങളിലായി 5971 അംഗങ്ങളുടെ കൂട്ടായ പ്രവർത്തനം, 283 സംരംഭങ്ങൾ ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി 446 സംഘകൃഷിയും പഞ്ചായത്തിൽ ഉണ്ട്. കാർഷിക മൃഗസംരക്ഷണ മേഖലയിലെ മികച്ച പ്രവർത്തനം, പ്രായാനന്ദരം കേരളത്തിൽ നടപ്പിലാക്കിയ റിബിൽഡ് കേരള പദ്ധതിയിലൂടെ 164 നൂതന സംരംഭങ്ങൾ ആരംഭിച്ചു. GHSS -ചായോത്ത് ആരംഭിച്ച മാകെയർ , അപ്പാരൽ പാർക്ക് , ലിങ്കേജ് വായ്പ, സംരംഭ വായ്പ , ആന്തരിക വായ്പ തുടങ്ങിയവയിലൂടെ സൂഷ്മ സംരഭമേഖലയിലെ മികച്ച നേട്ടങ്ങൾ കൊയ്യാൻ കഴിഞ്ഞു. എല്ലാ മേഖലയിലുമായി 145313778/- രൂപയാണ് നിലവിലുളള വായ്പ .

പഞ്ചായത്തിൽ ഏറ്റവും മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മസേന, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മേഖലയിലെ നടത്തിപ്പ് സഹായ സംവിധാനം കുടുംബശ്രീ ചുമതലയിലാണ്.

പട്ടികജാതി - പട്ടിക വർഗ്ഗ മേഖല, ജെന്റർ, ബാലസഭാ പ്രവർതനം, രുചി ന്യൂട്രി മിക്സ് , ക്ഷീരസാഗരം, ആട് ഗ്രാമം, കോഴി വളർത്തൽ , കെ.കെ. ഹണി, കെ.കെ. റൈസ്, കൂൺ കൃഷി, ബട്ടർഫ്ലൈസ് ഫ്ലോർമാറ്റ് യൂണിറ്റ്, ജനകീയ ഹോട്ടൽ, അഗതി ആശ്രയ പദ്ധതി, എന്നിവ എടുത്തു പറയേണ്ടവയാണ്. 

സ്നേഹ നിധി പദ്ധതിയിലൂടെ നിരവധിയായ നിർധനരോഗികൾക്ക് സാമ്പത്തിക സഹായവും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നു.


കൂടാതെ ജില്ലാമിഷ സസഹായത്തോടെ നിരവധിയായ പരിശീലനങ്ങളും നൽകി വരുന്നു.

ഹൈദരാബാദിൽ നടന്ന ചടങ്ങിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി , സെക്രട്ടറി ലീന മോൾ N C,ജില്ലാ മിഷൻ കോ.ഓർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ , CDS ചെയർ പേർസൺ ഉഷാരാജു , മെമ്പർ സെക്രട്ടറി ഷീല പി.യു, അക്കൗണ്ടന്റ് അനില ടി.പി എന്നിവർ ചേർന്ന് പുരസ്കാരം എറ്റുവാങ്ങി.

ജയേഷ് രഞ്ജൻ ഐ എ എസ് തെലങ്കാന പ്രിൻസിപ്പൽ സെക്രട്ടറി വിശിഷ്ടാഥിതിയായി.  

 സ്പെഷ്യൽ ചീഫ് സെക്ടററി ആന്ധ്ര പ്രദേശ് ബുദ്ധിതി രാജശേഖർ ഐ എ എസ് മുഖ്യാഥിതിയായി

No comments