എട്ട് വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം; രണ്ടാനച്ഛനേയും രണ്ടാനച്ഛന്റെ അനിയനേയും ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു
ചിറ്റാരിക്കാൽ : എട്ട് വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം കാട്ടിയ രണ്ടാനച്ഛനും രണ്ടാം അച്ഛന്റെ അനിയനും ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാൽ സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതികൾ രണ്ട് വർഷമായി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നുണ്ടായിരുന്നു. കുട്ടിയെ അവശ നിലയിൽ കണ്ട അയൽവാസി ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. തുടർന്ന് ഇവർ പാരാ ലീഗൽ വളണ്ടിയറെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പോലീസ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
No comments