അസുഖത്തെ തുടർന്ന് ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവ് മരിച്ചു രാജപുരം ചർച്ചിന് സമീപത്തെ പുല്ലാഴിയിൽ ജാക്സൺ മാർക്കോസാണ് മരിച്ചത്
രാജപുരം:അസുഖത്തെ തുടർന്ന് ഗൾഫിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയ യുവാവ് മരിച്ചു. രാജപുരം ചർച്ചിന് സമീപത്തെ പുല്ലാഴിയിൽ ജാക്സൺ മാർക്കോസ് (31) ആണ് മരിച്ചത്. വിദേശത്തായിരുന്ന യുവാവ് അർബുദത്തെ തുടർന്ന് നാല് മാസം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. ജിദ്ദയിലായിരുന്നു. കൂടുതൽ ചികിൽസക്കായി നാട്ടിലെത്തിയത്. ഇതിനു ശേഷം ചികിൽസയിലായിരുന്നു. കോഴിക്കോട് ആശുപത്രിയിലാണ് മരണം. ഭാര്യ മോബി ജാക്സൺ മദീനയിലെ ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ്. മർ ക്കോസ് ചാക്കോ - ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ മരീസ, ജോസ് . സംസ്ക്കാരം ശനിയാഴ്ച ഉച്ചക്ക് 2.30 ന് രാജപുരം ഫെറോന തിരുകുടുംബ ദേവാലയത്തിൽ നടക്കും.
No comments