Breaking News

കരുവാച്ചേരിയിൽ മീൻവണ്ടി സൈക്കിളിൽ ഇടിച്ചു പരിക്കേറ്റ വയോധികൻ മരിച്ചു

 


മീന്‍ വണ്ടിയുടെ ടയര്‍പൊട്ടി സൈക്കിളിലിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികന്‍ ചികിത്സക്കിടെ മരിച്ചു. നീലേശ്വരം കരുവാച്ചേരിയിലെ പാച്ചാംകൈ കണ്ണന്റെ മകന്‍ പി.മനോഹരന്‍ (67) ആണ് വ്യാഴാഴ്ച ഉച്ചക്ക് 12.30 ഓടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപതിയില്‍ ചികിത്സക്കിടെ മരിച്ചത്. നീലേശ്വരം ദേശീയ പാതയില്‍ കരുവാച്ചേരി തോട്ടത്തിനടുത്ത് ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം ഉണ്ടായത്. രാവിലെ ഹോട്ടലിലേക്ക് പൊറോട്ട ഉണ്ടാക്കാന്‍ സൈക്കിളില്‍ പോകുമ്പോഴാണ് അപകടം നടന്നത്.


No comments