വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; കാഞ്ഞങ്ങാട് ട്രാക്ക് മാറിക്കയറി മാവേലി എക്സ്പ്രസ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ മാവേലി എക്സ്പ്രസ് ട്രാക്ക് മാറിക്കയറി. ഇന്ന് രാത്രി 6.35 നായിരുന്നു സംഭവം. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന 16603 മാവേലി എക്സ്പ്രസ്സ് ട്രെയിൻ ആണ് ബൈ ട്രാക്ക് കയറിയത്. ഈ ട്രാക്കിൽ മറ്റ് ട്രെയിനുകൾ ഒന്നുമില്ലാത്തതിനാൽ വൻ അത്യാഹിതം ഒഴിവായി. സിഗ്നൽ നൽകിയതിലെ പിഴവാണ് ട്രെയിൻ ട്രാക്ക് മാറി കയറാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രാക്ക് ഒന്നിലേക്ക് കയറേണ്ട ട്രെയിൻ സിഗ്നൽ മാറിയതിനാൽ മധ്യഭാഗത്തുള്ള ട്രാക്കിലേക്ക് കയറുകയായിരുന്നു. ഇതേ ട്രാക്കിൽ നിർത്തി യാത്രക്കാരെ ഇറക്കിയ ശേഷം ട്രെയിൽ യാത്ര തുടർന്നു.
മാവേലി എക്സ്പ്രസ് ട്രെയിൻ ട്രാക്ക് മാറിക്കയറിയ സംഭവത്തില്‍ സാങ്കേതിക, സുരക്ഷാ പിഴവുകള്‍ ഉണ്ടായിട്ടില്ലെന്ന് റെയില്‍വേ.കാഞ്ഞങ്ങാട് സ്റ്റേഷൻ മാസ്റ്റര്‍ക്ക് പറ്റിയ പിഴവാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്ലാറ്റ്ഫോം ഇല്ലാത്ത ലൈനിലേക്ക് സ്റ്റേഷൻ മാസ്റ്റര്‍ ട്രെയിനിന് സിഗ്നല്‍ നല്‍കുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്.
വൈകുന്നേരം 6.44നാണ് മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന 16603 മാവേലി എക്സ്പ്രസ്സ് ട്രെയിൻ ട്രാക്ക് മാറിക്കയറിയത്. ഇതോടെ എട്ട് മിനിറ്റ് കാഞ്ഞങ്ങാട് സ്റ്റേഷനില്‍ ട്രെയിൻ അധികമായി പിടിച്ചിട്ടു. ഈ ട്രാക്കില്‍ മറ്റ് ട്രെയിനുകള്‍ ഒന്നുമില്ലാത്തതിനാല്‍ വൻ അത്യാഹിതം ഒഴിവായി.
No comments