Breaking News

കോൺഗ്രസ് കുവാറ്റി ബൂത്ത് കമ്മറ്റി നേതൃത്വത്തിൽ വിവിധ മേഖലകളിൽ വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു


അടുക്കം: കോൺഗ്രസ് 192 കുവാറ്റി ബൂത്ത് പ്രസിഡന്റ് വിനോദ് കുമാർ സിവിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. സംസ്ഥാന ടെന്നീസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻമാരായ ടീമിലെ അംഗം അദ്വൈത് കെ മോഹനൻ , ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ അംഗമായ അനന്യ കെ മോഹനനും , കാസർഗോഡ് ജില്ലാ കാരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവായ തീർത്ഥാ മഹേന്ദ്രനെയും കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് തോമസ് അനുമോദിച്ചു.  കാഞ്ഞങ്ങാട്  ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അജയൻ വേളൂർ , മണ്ഡലം കോൺഗ്രസ് ട്രഷറർ ജയകുമാർ ചാമക്കുഴി, ബാലഗോപാലൻ കാളി യാനം, മഹേന്ദ്രൻ കു വാറ്റി, രാകേഷ് കുവാറ്റി തുടങ്ങിയവർ സംബന്ധിച്ചു.




No comments